09:47pm 11 November 2026
NEWS
ഭാഷാപഠനകേന്ദ്രം വായന വാരാചരണത്തിന് തുടക്കമായി
19/06/2026  07:24 PM IST
nila
ഭാഷാപഠനകേന്ദ്രം വായന വാരാചരണത്തിന് തുടക്കമായി

 

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വായനവാരാചരണത്തിനും പി.എൻ.പണിക്കർ അനുസ്മരണ പരിപാടികൾക്കും തുടക്കമായി. കല്ലിശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഡയറ്റ് ലക്ചറർ ഡോ.കെ.കെ.ദേവി ഉദ്ഘാടനം ചെയ്തു. വായന അറിവും ഏകാഗ്രതയും ഓർമശക്തിയും പകർന്നുനൽകുന്നതോടൊപ്പം സമൂഹത്തെ സാംസ്കാരികമായി നവീകരിക്കുമെന്നും അവർ പറഞ്ഞു. കുട്ടികളിൽ വായന ശീലമാക്കിയെടുക്കാൻ അധ്യാപകരോടൊപ്പം രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്നും വായനശാലകൾ ഇന്നും സാമൂഹികമായ മുന്നേറ്റത്തിൻ്റെ ചാലകശക്തികളാണെന്നും അവർ പറഞ്ഞു. ഭാഷാപഠനകേന്ദ്രം സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ അധ്യക്ഷനായി. മുൻ പ്രധാനാധ്യാപിക മറിയാമ്മ ജോസഫ് വായനദിന സന്ദേശം നൽകി. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ ആമുഖ പ്രഭാഷണം നടത്തി. എൻ.ജി.മുരളീധരക്കുറുപ്പ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ നാരായണരു പണ്ഡാരത്തിൽ, സ്കൂൾ പ്രധാനാധ്യാപിക സൗമ്യ എസ്.നമ്പൂതിരി, മായാരാജ് കല്ലിശ്ശേരി, രശ്മി ആർ.പിള്ള എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഡി.സുഭദ്രക്കുട്ടിയമ്മ പ്രശ്നോത്തരി നയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.